Saturday, January 18, 2025
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോ; സുശീലാ ദേവി ഫൈനലില്‍

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ജൂഡോ 48 കിലോഗ്രാം വിഭാഗത്തിൽ, ഇന്ത്യയുടെ സുശീല ദേവി ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ മൗറീഷ്യസിന്റെ പ്രിസില്ല മൊറാൻഡിനെ പരാജയപ്പെടുത്തിയാണ് സുശീല ദേവി ഫൈനൽ യോഗ്യത നേടിയത്.

ഫൈനലിൽ തോറ്റാലും ഇന്ത്യക്ക് വെള്ളി മെഡൽ ലഭിക്കും. പ്രിസില്ലയ്ക്കെതിരെ സുശീല ദേവി ആധികാരിക വിജയം നേടി. 10-0ന് ജയിച്ചു. ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ മിഷേല വൈറ്റബൂയിയിയെയാണ് സുശീല ദേവി നേരിടുക. 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ സുശീല ദേവി മണിപ്പൂർ സ്വദേശിനിയാണ്. 2019 ലെ ദക്ഷിണേഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു.