Thursday, January 23, 2025
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും സ്വർണം

കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ രവികുമാർ ദഹിയയ്ക്ക് സ്വർണം. നൈജീരിയയുടെ എബികെവെനിമോ വെൽസണെ തോൽപ്പിച്ചാണ് ദഹിയ സ്വർണം നേടിയത്. സ്കോർ 10-0 ആണ്. സെമിയിൽ പാക്കിസ്ഥാന്‍റെ ആസാദ് അലിയെ 12-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് ദഹിയ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

ലോൺ ബോൾസിൽ ഇന്ത്യൻ പുരുഷ ടീം വെള്ളി മെഡൽ നേടി. നോർത്തേൺ അയർലൻഡിനെതിരായ ഫൈനലിൽ 5-18നാണ് ഇന്ത്യ വെള്ളി മെഡൽ നേടിയത്. ഈ വിജയത്തോടെ, ലോൺ ബോൾസ് വനിതകളുടെയും പുരുഷൻമാരുടെയും ഇനങ്ങളിൽ ഇന്ത്യ മെഡൽ നേടി. വനിതകളുടെ ലോൺ ബോൾസിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടിയിരുന്നു. സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്‌ലെ വെള്ളി മെഡൽ നേടി. സ്വന്തം ദേശീയ റെക്കോർഡ് തകർത്ത്, അവിനാഷ് 8 മിനിറ്റ് 11.20 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 8 മിനിറ്റ് 12.48 സെക്കൻഡായിരുന്നു താരത്തിന്‍റെ ദേശീയ റെക്കോർഡ്. 8 മിനിറ്റ് 11. 15 സെക്കൻഡിനുള്ളിൽ ഫിനിഷ് ചെയ്ത കെനിയയുടെ അബ്രഹാം കിബിവോട്ട് സ്വർണം നേടി.