Tuesday, January 21, 2025
LATEST NEWSSPORTS

കോമൺ വെൽത്ത് ഗെയിംസ്; ദേശീയ അത്ലറ്റിക് ടീമിന് നീരജ് ചോപ്ര നയിക്കും

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ അത്ലറ്റിക്സ് ടീമിനെ പ്രഖ്യാപിച്ചു. ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര നയിക്കുന്ന ടീമിൽ 37 അത്ലറ്റുകളാണുള്ളത്. പത്ത് മലയാളി താരങ്ങളാണ് ടീമിന്റെ ഭാഗമാകുന്നത്. ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ ബർമിങ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക.

എം ശ്രീശങ്കർ, മുഹമ്മദ് അനീസ് യഹിയ (ലോങ് ജമ്പ്), അബ്ദുള്ള അബൂബക്കർ, എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ്), നോഹ നിർമൽ ടോം, മുഹമ്മദ് അബ്ദുൽ, അമോജ് ജേക്കബ് (4 x 400 മീറ്റർ റിലേ) എന്നിവരാണ് മലയാളികൾ. ആൻസി സോജൻ (ലോങ് ജമ്പ്), എം വി ജിൽന, എൻ എസ് സിമി (4 x 100 മീറ്റർ റിലേ) എന്നിവർ വനിതാ ടീമിലും ഉൾപ്പെട്ടു.മെഡൽ പ്രതീക്ഷയോടെയാണ് മലയാളി താരങ്ങൾ പരിശീലനം നടത്തുന്നത്.

മറ്റംഗങ്ങൾ: ആൺ- അവിനാഷ് സാബ്-ലെ (3000 മീറ്റർ സ്റ്റീപ്പിൾചേസ്), നിതേന്ദർ റാവത്ത് (മാരത്തൺ), പ്രവീൺ ചിത്രവേൽ (ട്രിപ്പിൾ ജമ്പ്), തജീന്ദർപാൽസിങ് തൂർ (ഷോട്ട് പുട്ട്), നീരജ് ചോപ്ര, ഡി പി മനു, രോഹിത് യാദവ് (ജാവലിൻ ത്രോ), സന്ദീപ്കുമാർ, അമിത് ഖത്രി (റേസ് വാക്കിങ്), ആരോക്യ രാജീവ്, നാഗനാഥൻ പാണ്ടി, രാജേഷ് രമേഷ് (4 x 400).

പെൺ-എസ് ധനലക്ഷ്മി (100, 4 x 100 റിലേ), ജ്യോതിയരാജി (100 മീറ്റർ ഹഡിൽസ്), ബി ഐശ്വര്യ (ലോങ് ജമ്പ്, ട്രിപ്പിൾ ജമ്പ്), മൻപ്രീത് കൗർ (ഷോട്ട് പുട്ട്), നവ്ജീത് കൗർ ധില്ല, സീമ പൂണിയ (ഡിസ്-കസ് ത്രോ), അന്നുറാണി, ശിൽപ്പറാണി (ജാവലിൻ ത്രോ), മഞ്ജുബാല സിങ്, സരിത സിങ് (ഹാമ്മർ ത്രോ), ബവ ജാത്, പ്രിയങ്ക ഗോസ്വാമി (റേസ് വാക്കിങ്), ഹിമ ദാസ്, ദ്യുതി ചന്ദ് ശ്രാബണി നന്ദ (4 x 100 റിലേ).