Tuesday, January 7, 2025
LATEST NEWSSPORTS

പിഎസ്ജി താരങ്ങളുടെ മെനുവിൽ നിന്ന് കൊക്കകോളയും ഐസ്ഡ് ടീയും നിരോധിച്ചതായി റിപ്പോർട്ട്

ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമൻ കൊക്കകോളയും ഐസ്ഡ് ടീയും താരങ്ങളുടെ മെനുവിൽ നിന്ന് നിരോധിച്ചതായി റിപ്പോർട്ട്. ക്ലബ്ബിൽ പുതുതായി നിയമിതനായ ന്യൂട്രീഷ്യനാണ് ഈ തീരുമാനം കൈക്കൊണ്ടത്. പി.എസ്.ജിയെ പൂർണ്ണമായും പ്രൊഫഷണൽ ക്ലബ്ബാക്കി മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം.

മുൻ സ്പാനിഷ് താരത്തെയാണ് പിഎസ്ജി മുഴുവൻ സമയ ന്യൂട്രീഷ്യനായി നിയമിച്ചത്. എല്ലാ താരങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്നാണ് നിർദേശം. അങ്ങനെ ചെയ്യുന്നതിലൂടെ, കളിക്കാർ തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്നും അവർ എന്താണ് കഴിക്കുന്നതെന്ന് മാനേജ്മെന്‍റിന് മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. കഴിഞ്ഞ സീസണിലും ക്ലബ്ബിനൊപ്പം ന്യൂട്രീഷൻ ഉണ്ടായിരുന്നു, ഫസ്റ്റ് ടീമിനു വേണ്ടി മാത്രം മുഴുവൻ സമയ ജോലി ആയിരുന്നില്ല ഉണ്ടായിരുന്നത്.