കാലാവസ്ഥാ വ്യതിയാനം രോഗവ്യാപനം കൂട്ടുമെന്ന് പഠനം
കാലാവസ്ഥാ വ്യതിയാനം രോഗവ്യാപനത്തിൽ പ്രധാന പങ്ക് വഹിക്കുമെന്ന് കണ്ടെത്തൽ. 58 ശതമാനം സാംക്രമിക രോഗങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രമാകുന്നെന്നാണ് പഠനം.
58 ശതമാനം സാംക്രമിക രോഗങ്ങളും കൂടുതൽ വഷളാകുന്നതിൽ ഏതെങ്കിലുമൊരു കാലാവസ്ഥാ ദുരന്തം പങ്ക് വഹിക്കുന്നുണ്ടെന്നും, കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം രോഗങ്ങളുടെ സ്വഭാവവും മാറുമെന്നും വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ ഗ്ലോബൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജോനാഥൻ പാറ്റ്സ് പറഞ്ഞു.