Saturday, February 22, 2025
LATEST NEWSPOSITIVE STORIES

റോഡരികിൽ കിടന്ന 10 പവന്‍ ഉടമയെ തിരികെ ഏൽപ്പിച്ച് മാതൃകയായി രണ്ടാം ക്ലാസുകാരൻ

നെടുമുടി: വഴിയിൽ നഷ്ടപ്പെട്ട 10 പവൻ സ്വർണം ഉടമയ്ക്ക് തിരികെ കിട്ടാൻ കാരണമായത് രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സത്യസന്ധത. നെടുമുടി പഞ്ചായത്ത് എട്ടാം വാർഡിൽ ചമ്പക്കുളം പെരുമാനക്കൂട്ടുതറ വീട്ടിൽ കാർത്തിക്ക് ആണ് വഴിയിൽ കണ്ടെത്തിയ 10 പവൻ തിരികെ നൽകി മാതൃകയായത്.

മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പം ആലപ്പുഴയിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ പോയ കാർത്തിക്കിന് മുല്ലയ്ക്കലിലെ റോഡിൽ പൊതിഞ്ഞ നിലയിൽ സ്വർണ്ണം ലഭിക്കുകയായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും ഉടൻ തന്നെ സംഭവത്തെക്കുറിച്ച് സപ്ലൈകോ അധികൃതരെ അറിയിച്ചു. ഇവർ സമീപത്തെ ബാങ്കുമായി ബന്ധപ്പെടുകയും സ്വർണത്തിന്‍റെ ഉടമയെ കണ്ടെത്തുകയും ചെയ്തു.

ചമ്പക്കുളം ബിഷപ്പ് കുര്യാളശ്ശേരി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ് കാർത്തിക്.