Wednesday, January 22, 2025
LATEST NEWSSPORTS

സിറ്റിയുടെ സ്റ്റെർലിംഗ് ഇനി ചെൽസിയിൽ

മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് താരം റഹീം സ്റ്റെർലിങിനെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ ചെൽസി വിജയിച്ചു. 25 മില്യണും ആഡ് ഓണുമുള്ള ചെൽസിയുടെ ആദ്യ ഓഫർ സിറ്റി നിരസിച്ചുവെങ്കിലും 55 ദശലക്ഷം യൂറോയ്ക്കുള്ള പുതിയ ബിഡ് സിറ്റി സ്വീകരിച്ചു. ട്രാൻസ്ഫർ ഫീസായി 45 മില്യൺ ഡോളറും ആഡ് ഓണായി 10 മില്യൺ ഡോളറും സിറ്റിക്ക് ലഭിക്കും. ഈ സമ്മറിലെ ചെൽസിയുടെ ആദ്യ ട്രാൻസ്ഫർ നീക്കമായിരിക്കും സ്റ്റെർലിംഗ്.

കഴിഞ്ഞ സീസണിൽ 23 ലീഗ് മത്സരങ്ങൾ മാത്രമാണ് സ്റ്റെർലിംഗ് സിറ്റിയിൽ സ്റ്റാർട് ചെയ്തിരുന്നുള്ളൂ. അവസരങ്ങളുടെ അഭാവം കാരണം ക്ലബ്ബിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് സ്റ്റെർലിംഗ് പറഞ്ഞിരുന്നു. അടുത്ത സീസണിൽ കരാർ അവസാനിക്കാൻ ഇരിക്കെ ആണ് സിറ്റി ഇത്ര വലിയ തുകയ്ക്ക് സ്റ്റെർലിങിനെ വിൽക്കുന്നത്‌. 27കാരനായ സ്റ്റെർലിങ് അവസാന 7 വർഷമായി സിറ്റിക്ക് ഒപ്പം ഉണ്ട്.