ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയ്ക്കും ആഴ്‌സനലിനും ലിവര്‍പൂളിനും തകര്‍പ്പന്‍ വിജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയും ആഴ്‌സനലും ലിവര്‍പൂളും വിജയം സ്വന്തമാക്കി. സിറ്റി നോട്ടിങ്ങാം ഫോറസ്റ്റിനെയും ആഴ്‌സനല്‍ ആസ്റ്റണ്‍ വില്ലയെയും ലിവര്‍പൂള്‍ ന്യൂകാസില്‍ യുണൈറ്റഡിനെയും പരാജയപ്പെടുത്തി.
എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് സിറ്റി നോട്ടിങ്ങാം യുണൈറ്റഡിനെ കീഴടക്കിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂപ്പര്‍താരം എര്‍ലിങ് ഹാളണ്ട് സിറ്റിയ്ക്ക് വേണ്ടി ഹാട്രിക്ക് നേടി. പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച് ആദ്യ അഞ്ചുമത്സരങ്ങള്‍ക്കുള്ളില്‍ തന്നെ ഹാളണ്ട് ഒന്‍പത് ഗോളുകള്‍ നേടി. ഇത് പ്രീമിയര്‍ ലീഗിലെ റെക്കോഡാണ്. കഴിഞ്ഞ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെയും ഹാളണ്ട് ഹാട്രിക്ക് നേടിയിരുന്നു.
പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം മത്സരമാണ് ആഴ്സണൽ ജയിച്ചത്. ആഴ്സണൽ 2-1ന് ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു. ഗണ്ണേഴ്സിനായി ഗബ്രിയേൽ ജെസ്യൂസ്, ഗബ്രിയേൽ മാർട്ടിനെൽ എന്നിവർ ഗോൾ നേടിയപ്പോൾ ഡഗ്ലസ് ലൂയിസ് ആസ്റ്റൺ വില്ലയ്ക്കായി ആശ്വാസ ഗോൾ നേടി.