Tuesday, January 21, 2025
HEALTHLATEST NEWS

കുട്ടികൾ പതിവായി പ്രാതല്‍ ഒഴിവാക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

ജീവിതശൈലിയിലെ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക പരിതസ്ഥിതിയിലെ മാറ്റങ്ങൾ എന്നിവ കുട്ടികളുടെയും മുതിർന്നവരുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഭക്ഷണമാണ്. നമ്മൾ പിന്തുടരുന്ന ഭക്ഷണക്രമം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിർണ്ണയിക്കുന്നു. പ്രഭാതഭക്ഷണം ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ, പ്രഭാതഭക്ഷണം കഴിക്കുന്നതിൽ മുടക്കം
വരുത്തുന്നത് കുട്ടികളുടെയും കൗമാരക്കാരുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി.

പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്ന കുട്ടികൾക്കും കൗമാരപ്രായക്കാർക്കും മാനസിക, സാമൂഹിക, പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. കൂടാതെ, ഇവരുടെ ഊർജ്ജ നിലകൾ വളരെ കുറവായിരിക്കുമെന്നും പഠനം കൂട്ടിച്ചേർത്തു. ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രീഷൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്പാനിഷ് നാഷണൽ ഹെൽത്ത് സർവേയിൽ (2017) പങ്കെടുത്ത 3,772 കുട്ടികളിലും കൗമാരക്കാരിലുമാണ് പഠനം നടത്തിയത്. നാല് വയസിനും 14 വയസിനും ഇടയിൽ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. അവരുടെ പ്രഭാതഭക്ഷണ ശീലങ്ങൾ, അവർ എവിടെ നിന്ന് ഭക്ഷണം കഴിക്കുന്നു (വീട്ടിൽ നിന്നോ പുറത്തുനിന്നോ) എന്നിവയും പഠനത്തിൽ നിരീക്ഷിച്ചു.