Tuesday, December 24, 2024
LATEST NEWSSPORTS

ചെസ് ഒളിമ്പ്യാഡ് ദീപശിഖ പ്രയാണം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം : 44-ാമത് ലോക ചെസ്സ് ഒളിമ്പ്യാഡിന് മുന്നോടിയായി ദീപശിഖാ പ്രയാണം നാളെ തിരുവനന്തപുരത്ത് എത്തും. രാവിലെ 9.30ന് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. ഗ്രാൻഡ് മാസ്റ്റർ വിഷ്ണു പ്രസന്ന മന്ത്രി ആന്‍റണി രാജുവിന് കൈമാറുന്ന ദീപശിഖ തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ ഏറ്റുവാങ്ങും.

വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, സംസ്ഥാന കായിക-യുവജനകാര്യ ഡയറക്ടറേറ്റ്, നെഹ്‌റു യുവകേന്ദ്ര, ചെസ് അസോസിയേഷന്‍ കേരള, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍, ലക്ഷ്മിബായ് നാഷണല്‍ കോളജ് ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, നാഷണല്‍ സര്‍വീസ് സ്‌കീം തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത്. ജൂലൈ 28 മുതൽ തമിഴ്നാട്ടിലെ മഹാബലിപുരത്താണ് ഫിഡെ വേൾഡ് ചെസ്സ് ഒളിമ്പ്യാഡ് നടക്കുന്നത്.