Saturday, January 18, 2025
LATEST NEWSSPORTS

ചെസ് ഒളിംപ്യാഡ്; ഇന്ത്യയുടെ ‘രണ്ടാം കാലാൾ പട’ അമേരിക്കയെ തകർത്തു

മഹാബലിപുരം: ചെസ് ഒളിംപ്യാഡിൽ ദൊമ്മരാജു ഗുകേഷിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ‘രണ്ടാം കാലാൾ പട’ അമേരിക്കയെ തകർത്തു. തുടർച്ചയായ എട്ടാം ജയവുമായി ഡി. ഗുകേഷും റോണക് സദ്വാനിയും ഒരു മികച്ച അട്ടിമറി വിജയത്തോടെ യുദ്ധം നയിച്ചപ്പോൾ ഇന്ത്യയുടെ അമേരിക്കൻ അധിനിവേശം പൂർണ്ണം. ഇന്ത്യ ബി ടീം ലോകോത്തര കളിക്കാർ നിറഞ്ഞ ഒരു യുഎസ് ടീമുമായി (3-1) തോല്പിച്ചപ്പോൾ, അർമേനിയ ഇന്ത്യ എ ടീമിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം നിലനിർത്തി.

ലോക ചെസ്സ് ഒളിംപ്യാഡിൽ 8 റൗണ്ടുകൾ അവസാനിക്കുമ്പോൾ 15 പോയിന്‍റുള്ള അർമേനിയക്ക് പിന്നാലെ 14 പോയിന്‍റുമായി ഇന്ത്യ ബി ഉണ്ട്. ജർമ്മനിയെ തോൽപ്പിച്ച ശേഷം ഉസ്ബെക്കിസ്ഥാനും പോയിന്‍റ് പട്ടികയിൽ (14) ഉണ്ട്. ഇന്നലെ ലോക നാലാം നമ്പർ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയ ഗുകേഷ്, ലൈവ് റേറ്റിംഗിൽ വിശ്വനാഥൻ ആനന്ദിന് പിന്നാലെ ഇന്ത്യയിലെ രണ്ടാം സ്ഥാനത്തായി.
പെറുവിനോട് ഇന്ത്യ സി തോറ്റു. വനിതാ വിഭാഗത്തിൽ ഉക്രൈനുമായി സമനിലയിൽ പിരിഞ്ഞ ഇന്ത്യ എ 15 പോയിന്‍റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 14 പോയിന്‍റുമായി ജോർജിയയാണ് തൊട്ടുപിന്നിൽ.