Tuesday, December 17, 2024
LATEST NEWSSPORTS

നോർവേ ചെസ് ടൂർണമെന്റിൽ ആനന്ദ് മൂന്നാമത്

സ്റ്റാവൻജർ (നോർവേ): ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദ് നോർവേ ചെസ്സ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി. 9 റൗണ്ടുകളിൽ നിന്ന് 14.5 പോയിന്റാണ് ആനന്ദ് നേടിയത്. 16.5 പോയിന്റുമായി മാഗ്നസ് കാൾസൺ ഒന്നാമതെത്തി. ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് എയിലെ ഓപ്പൺ വിഭാഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദ ചാമ്പ്യനായി.