Thursday, December 26, 2024
LATEST NEWSSPORTS

ചെന്നൈയിന് പുതിയ പരിശീലകൻ; തൊമസ് ബർഡറികിനെ നിയമിച്ചു

ഐഎസ്എല്ലിൽ മുൻനിരയിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്ന ചെന്നൈയിന് പുതിയ പരിശീലകൻ. ജർമൻ താരം തോമസ് ബാർഡെറിക്കാണ് ചെന്നൈയിൻ എഫ്സിയെ ഇനി പരിശീലിപ്പിക്കുക. അൽബേനിയൻ ക്ലബ്ബായ വ്ലാസ്നിയയിലാണ് തോമസ് അവസാനമായി പരിശീലകനായത്. നേരത്തെ ജർമ്മനിയിലെയും മാസിഡോണിയയിലെയും ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ജർമ്മൻ ദേശീയ ടീമിനായി എട്ട് മത്സരങ്ങൾ കളിച്ചിട്ടുള്ള മുൻ കളിക്കാരൻ കൂടിയാണ് അദ്ദേഹം.