Wednesday, April 23, 2025
LATEST NEWSSPORTS

റൊണാൾഡോയെ സൈൻ ചെയ്യുന്നതിന് എതിരെ നിന്ന് ചെൽസി പരിശീലകൻ ടൂഷൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ്‌ സൈൻ ചെയ്യരുതെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഷൽ ആവശ്യപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന റൊണാൾഡോയെ അദ്ദേഹത്തിന്‍റെ ഏജന്‍റ് മെൻഡസ് ചെൽസിക്ക് വാഗ്ദാനം ചെയ്തിരുന്നു. ചെൽസിയുടെ പുതിയ ഉടമ റൊണാൾഡോയെ സൈൻ ചെയ്യാൻ ആലോചിച്ചിരുന്നുവെങ്കിലും ചെൽസി പരിശീലകൻ അതിനെ എതിർത്തു.ടോഡ് ബൊഹ്ലിയുമായി മെൻഡസ് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ റൊണാൾഡോയെപ്പോലൊരു കളിക്കാരനെ തനിക്ക് ആവശ്യമില്ലെന്ന് ചെൽസി കോച്ച് പറഞ്ഞു.

തനിക്കൊപ്പം ഒരു സ്ട്രൈക്കർ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ പ്രതിരോധത്തെ ശക്തിപ്പെടുത്തുകയാണ് തന്‍റെയും ടീമിന്‍റെയും പ്രധാന ലക്ഷ്യമെന്നും പരിശീലകൻ പറഞ്ഞു. ആ സ്ഥാനം നേടിയ ശേഷം മാത്രമേ പുതിയ കളിക്കാരെ മറ്റൊരു സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ടീം പരിഗണിക്കുകയുള്ളൂവെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. റൊണാൾഡോയെ പി.എസ്.ജി, ബയേൺ എന്നീ ടീമുകൾക്കും മെൻഡെസ് വാഗ്ദാനം ചെയ്തിരുന്നു. റൊണാൾഡോയെ സൈൻ ചെയ്യാൻ അവരും തയ്യാറല്ല.