Tuesday, December 17, 2024
LATEST NEWSSPORTS

ചന്ദർപോൾ ഇനി സീനിയർ-അണ്ടർ 19 വനിതാ ടീമുകളുടെ പരിശീലകൻ

വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ശിവ്‌നരെയിൻ ചന്ദർപോളിനെ പുതിയ പരിശീലകനായി നിയമിച്ചു. അമേരിക്കയിലെ സീനിയർ, അണ്ടർ 19 വനിതാ ടീമുകളുടെ മുഖ്യ പരിശീലകനായാണ് ചന്ദർപോളിനെ നിയമിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

ഒന്നര വർഷത്തെ കരാറിലാണ് ചന്ദർപോളിനെ നിയമിച്ചത്. എന്നാൽ പുതിയ ദൗത്യത്തിൽ, ചന്ദർപോളിനു ആദ്യം സ്വന്തം ടീമിനെ നേരിടേണ്ടതുണ്ട്. നാളെ ആരംഭിക്കുന്ന റൈസിംഗ് സ്റ്റാർസ് ടി20 ചാമ്പ്യൻഷിപ്പിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് അണ്ടർ 19 ടീം ഇതിനകം വെസ്റ്റ് ഇൻഡീസിൽ എത്തിക്കഴിഞ്ഞു. ചന്ദർപോൾ ഇവിടെ ടീമിനൊപ്പം ചേരാൻ സാധ്യതയുണ്ട്.

വെസ്റ്റ് ഇൻഡീസിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി ചന്ദർപോളിനെ വാഴ്ത്തിയിട്ടുണ്ട്. ടെസ്റ്റിൽ 10,000 റൺസ് തികയ്ക്കുന്ന താരങ്ങളിൽ ഒരാളാണ് ചന്ദർപോൾ. 164 ടെസ്റ്റുകളിലും 268 ഏകദിനങ്ങളിലും ചന്ദർപോൾ വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.