യു എ ഇയിൽ മഴയ്ക്ക് സാധ്യത
യു എ ഇ : ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഇന്ന് യുഎഇയിൽ പകൽ സമയത്ത് ചൂടും, ഭാഗികമായി മേഘാവൃതവും മഴയ്ക്ക് സാധ്യതയും അറിയിച്ചു. സംവഹന മേഘങ്ങളുടെ രൂപീകരണം മൂലം കിഴക്കോട്ടും തെക്കോട്ടും മഴ പെയ്തേക്കാം.
അബുദാബിയിൽ താപനില 44 ഡിഗ്രി സെൽഷ്യസും ദുബായിൽ 43 ഡിഗ്രി സെൽഷ്യസും ഉയരും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാം, ചിലപ്പോൾ പൊടിക്കാറ്റുകൾ വീശാൻ ഇടയാക്കും.