Tuesday, December 17, 2024
LATEST NEWSSPORTS

ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം

ചാമ്പ്യൻസ് ബോട്ട് ലീഗ് സെപ്റ്റംബറിൽ ആരംഭിക്കും. സെപ്റ്റംബർ നാലിന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളിയോടെ ബോട്ട് ലീഗിനു തുടക്കമാകും. കൊല്ലത്ത് അഷ്ടമുടിക്കായലിൽ നവംബർ 26 ന് നടത്തുന്ന പ്രസിഡന്‍റ്സ് ട്രോഫി മത്സരത്തോടെയാണ് ബോട്ട് ലീഗ് അവസാനിക്കുക. ഈ ജലോത്സവം നൽകുന്ന സന്ദേശം നമ്മെ പിടിച്ചുലച്ച കോവിഡിൽ നിന്ന് ഒളിച്ചോടാനുള്ള കരുത്ത് നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

“തെയ്യാരേ തെയ്യാ തെയ്യാരെ തെയ്യാ തെയ് തെയ് തെയ്‌തെയ്‌തോം തെയ്യാരെ തെയ്യാ തെയ്യാരെ തെയ്യാ തെയ് തെയ്…”
ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം….2021,മെയ് 20ന് ടൂറിസം വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നത് കോവിഡ് രൂക്ഷമായപ്പോളാണ്.നമ്മുടെ സഞ്ചാരം പോലും ആ ഘട്ടത്തിൽ കോവിഡ് പ്രോട്ടോകോൾ കാരണം അനുവദിക്കപ്പെടാത്ത സമയമായിരുന്നുവല്ലോ. മനുഷ്യന് അതല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു.സഞ്ചാരമില്ലാതെ പിന്നെന്ത് ടൂറിസം ???ഈ പ്രതിസന്ധി തുടക്കത്തിലേ ഞങ്ങൾ മനസ്സിലാക്കിയിരുന്നു.“പ്രതിസന്ധി പ്രതിസന്ധി”എന്ന് നിലവിളിക്കുകയായിരുന്നില്ല;മുറിച്ചു കടക്കുവാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുകയായിരുന്നു ഞങ്ങൾ.അന്ന് നിശ്ചയിച്ചതാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് ഉൾപ്പടെയുള്ള വള്ളംകളി മത്സരങ്ങൾ വ്യാപകമാക്കണമെന്ന്.കോവിഡ് കുറഞ്ഞയുടനെ മത്സരങ്ങൾ നടത്താൻ പദ്ധതികൾ അന്ന് തന്നെ ആസൂത്രണം ചെയ്തു.മുൻകൂട്ടി കാര്യങ്ങൾ ആസൂത്രണം ചെയ്യാനായത് കൊണ്ട് ഈ സീസൺ നമുക്ക് നഷ്ടപ്പെട്ടില്ല. പ്രതിസന്ധി നിറഞ്ഞ ആ നാളുകളിലെ ആസൂത്രണങ്ങൾ ഇപ്പോൾ വിജയിച്ചു കൊണ്ടേയിരിക്കുന്നു. ടൈം മാഗസിൻ കേരളത്തെ ലോകത്തിലെ ഏറ്റവും മികച്ച 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി ഇപ്പോൾ തെരെഞ്ഞെടുത്തതും,കേരളത്തിന്റെ ആഭ്യന്തര സഞ്ചാരം കുതിച്ചു മുന്നേറുന്നതും പ്രതിസന്ധി നാളുകളിലെ ആസൂത്രണത്തിന് കിട്ടിയ “സ്നേഹതലോടൽ” തന്നെയാണ്.”