Tuesday, December 17, 2024
LATEST NEWSSPORTS

കാര്യവട്ടത്ത് കസേരകള്‍ തകരാറിൽ; ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കാണികള്‍ കുറയും

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കാണികൾ കുറയും. 40,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിൽ കസേരകൾ തകരാറിലായതിനെ തുടർന്ന് കാണികളുടെ എണ്ണത്തിൽ കുറവുണ്ടാകും. ടിക്കറ്റ് വിൽപ്പന നാളെ ആരംഭിക്കും.

ഇന്ത്യൻ പര്യടനത്തിൽ ദക്ഷിണാഫ്രിക്കൻ ടീം കാര്യവട്ടത്ത് ആദ്യ മത്സരം കളിക്കും. ടി20 സീസണിന് 10 ദിവസം മാത്രം ശേഷിക്കെ സ്റ്റേഡിയം മത്സരത്തിനായി സജ്ജമാണ്. മൈതാനത്തു പുതിയ പുല്ല് വെച്ചുപിടിപ്പിച്ചു. പിച്ചും സജ്ജമായി. അവസാന റോളിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്.

മുൻ മത്സരങ്ങളിലെ പോലെ കാണികളെ പ്രവേശിപ്പിക്കില്ല. നിലവിലുള്ള കസരേകള്‍ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ കാണികളുടെ എണ്ണം 3,000 മുതൽ 5,000 വരെ കുറയ്ക്കും. ഈ അവസ്ഥയിൽ തകർന്ന കസേരകളിൽ ധാരാളം അറ്റകുറ്റപ്പണികൾ നടത്തി. ടിക്കറ്റ് നിരക്ക് നാളെ പ്രഖ്യാപിക്കുമെന്ന് കെഎസിഎ പറഞ്ഞു.