Sunday, December 22, 2024
LATEST NEWSSPORTS

75 പന്തില്‍ സെഞ്ചുറി; മിന്നും ഫോം തുടര്‍ന്ന് ചേതേശ്വര്‍ പൂജാര

ലണ്ടന്‍: ഇംഗ്ലീഷ് ഡൊമസ്റ്റിക് സീസണിലെ തന്റെ മിന്നും ഫോം തുടര്‍ന്ന് ചേതേശ്വര്‍ പൂജാര. സസെക്സിനായി പുജാര സീസണിലെ തന്‍റെ മൂന്നാമത്തെ ലിസ്റ്റ് എ സെഞ്ച്വറി നേടി.

മിഡിൽസെക്സിനെതിരായ റോയൽ ലണ്ടൻ ഏകദിന കപ്പിൽ പൂജാര 90 പന്തിൽ നിന്ന് 132 റൺസ് നേടി. 75 പന്തിൽ നിന്നാണ് പൂജാര സെഞ്ച്വറി തികച്ചത്. 20 ഫോറും 2 സിക്സുമാണ് പൂജാരയുടെ സമ്പാദ്യം. ഇതോടെ 8 മത്സരങ്ങളിൽ നിന്നും 614 റൺസാണ് പൂജാരയുടെ സമ്പാദ്യം. 102.33 ആണ് അദ്ദേഹത്തിന്‍റെ ബാറ്റിങ് ശരാശരി. സ്ട്രൈക്ക് റേറ്റ് 116 ആണ്. 

ടൂർണമെന്‍റിൽ മൂന്ന് സെഞ്ച്വറികൾക്കൊപ്പം രണ്ട് അർധസെഞ്ചുറികളും പുജാര നേടി. സസെക്‌സിന് വേണ്ടി മിഡില്‍സെസ്‌കിന് എതിരെ ടോം അല്‍സോപ്പ് 155 പന്തില്‍ നിന്ന് 189 റണ്‍സും കണ്ടെത്തി. ഇതോടെ 50 ഓവറില്‍ 400 എന്ന ടോട്ടലിലേക്കാണ് സസെക്‌സ് എത്തിയത്.