Saturday, February 22, 2025
HEALTHLATEST NEWS

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് കേന്ദ്രം

ഡൽഹി: ആയുഷ്മാൻ ഭാരത്-പിഎംഎൽജെഎവൈയുടെ കീഴിലുള്ള ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്ക് പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് കേന്ദ്രം. ട്രാൻസ്ജെൻഡറുകൾക്കായി രാജ്യത്ത് ആദ്യമായാണ് ഒരു ആരോഗ്യ പദ്ധതി ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ട്രാൻസ്ജെൻഡർ സമൂഹത്തിന്‍റെ ഉന്നമനത്തിനും ക്ഷേമത്തിനുമായി വിവിധ പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി സർക്കാരിനൊപ്പം ചേരാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് നിർത്താനും മന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. എൻഎച്ച്എ സിഇഒ ഡോ ആർഎസ് ശർമ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ആർ സുബ്രഹ്മണ്യം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനേക്കാൾ മികച്ച തീരുമാനമാണിതെന്നും ഇത് ചരിത്രത്തിലെ നാഴികക്കല്ലായ പദ്ധതിയാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.