Friday, January 17, 2025
GULFLATEST NEWS

ഗൾഫ് വിമാന നിരക്കിൽ ഇടപെടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിമാന നിരക്ക് വർദ്ധനവിന്‍റെ കാര്യത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ വർധനവിൽ ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ് പറഞ്ഞു. രാജ്യസഭയിൽ എളമരം കരീം എം പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വ്യോമയാന മേഖലയിലെ നിയന്ത്രണങ്ങൾ സർക്കാർ നീക്കിയതിന് ശേഷം വിമാന നിരക്ക് സൗഹൃദമായിരുന്നു. നിരക്ക് നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും സർക്കാരല്ല. വിമാന ടിക്കറ്റ് നിരക്കുകൾ വിപണിയെ നിയന്ത്രിക്കുന്ന ശക്തികളെ ആശ്രയിച്ചിരിക്കുന്നു. ആഗോളതലത്തിൽ പിന്തുടരുന്ന സമ്പ്രദായമാണിതെന്നും മന്ത്രി പറഞ്ഞു.