ചെള്ളുപനിക്കെതിരേ ജാഗ്രത വേണം; മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ചെള്ളുപനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. എലി, പെരുച്ചാഴി, അണ്ണാൻ, മുയൽ തുടങ്ങിയ ജീവികളിൽ ഈ രോഗത്തിൻ്റെ അണുക്കൾ കാണപ്പെടുന്നു. ചെറുപ്രാണികളുടെ ചിഗാർ മൈറ്റു എന്ന ലാർവ കടിക്കുകയും രോഗം മനുഷ്യരിലേക്ക് പകരുകയുമാണ് ചെയ്യുന്നത്.
രോഗാണുക്കളെ വഹിക്കുന്ന ചെള്ളായ ചിഗാർമൈറ്റിന് വളർത്തുമൃഗങ്ങളെ കടിക്കാൻ കഴിയും, പക്ഷേ അണുബാധ അവയിൽ സാധാരണമല്ല. എന്നാൽ എലികൾ ധാരാളമുള്ള പുൽമേടുകളിലും വനപ്രദേശങ്ങളിലും മേയാൻ മൃഗങ്ങളെ അനുവദിക്കുമ്പോൾ, ഈച്ചകൾ മൃഗത്തിൻറെ ശരീരത്തിൽ പ്രവേശിക്കുന്നു. അവയിൽ നിന്ന് മനുഷ്യരിലേക്ക് കയറാനുള്ള സാധ്യതയുണ്ട്.