പെട്രോൾ കാറുകൾ നിരോധിക്കാൻ കാലിഫോർണിയ; ലോകത്ത് ആദ്യം
കാലിഫോർണിയ: അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോർണിയ 2035 മുതൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കുന്നു. ഇത്തരത്തിൽ നിരോധനം കൊണ്ടുവരുന്ന ലോകത്തെ ആദ്യ സ്റ്റേറ്റ് ആകും കാലിഫോർണിയ. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ സംസ്ഥാനത്തിന്റെ പോരാട്ടത്തിലെ ചരിത്രപരമായ ചുവടുവെപ്പാകും ഇത്. 2026 മുതൽ മറ്റ് ഇന്ധന വാഹനങ്ങളുടെ ഉൽപ്പാദനം വേഗത്തിലാക്കാൻ വാഹന നിർമ്മാതാക്കളെ ഈ നിയമം നിർബന്ധിതരാക്കും. നിലവിൽ പരമ്പരാഗത കാറുകൾ സ്വന്തമാക്കുന്നതിനോ ഓടിക്കുന്നതിനോ ഉപയോഗിച്ചവ വിപണിയിൽ വിൽക്കുന്നതിനോ ഈ നയം ആളുകളെ വിലക്കില്ല.