Saturday, December 21, 2024
LATEST NEWSPOSITIVE STORIES

മകളുടെ പിറന്നാൾ ദിനത്തിൽ നിർധന കുടുംബത്തിന് വീട് വെച്ചു നൽകി വ്യവസായി

കണ്ണൂർ: മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകി വ്യവസായ പ്രമുഖനും ഭാര്യയും.
യുഎഇ യിലെ പ്രമുഖ വ്യവസായിയും, ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ മേധാവിയുമായ അംജദ് സിത്താരയും, ഭാര്യ മർജാനയുമാണ് മകൾ അയിറ മാലികയുടെ ഒന്നാം പിറന്നാൾ പാവപ്പെട്ടവർക്കൊപ്പം ആഘോഷമാക്കിയത്.

കണ്ണൂർ മയ്യിലിലെ നിർധന കുടുംബത്തിനാണ് ദമ്പതികൾ 25 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ചു നൽകിയത്.
മയ്യിലിലെ സിതാരാ മാൻഷനിൽ വച്ചു നടന്ന ചടങ്ങിൽ അംജദ് കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി.