Tuesday, December 17, 2024
GULFLATEST NEWS

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 10 ലാൻഡ്‌മാർക്കുകളിൽ ബുർജ് ഖലീഫയും

ദുബായ്: ബുർജ് ഖലീഫ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 10 ലാൻഡ്മാർക്കുകളിൽ ഒന്നായി മാറി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ ഈ കെട്ടിടം 16.73 ദശലക്ഷം വാർഷിക സന്ദർശകരുള്ള എട്ടാമത്തെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്ക് ആയി വിലയിരുത്തപ്പെട്ടതായി യൂസ്ബൗണ്‍സ് ഡോട് കോം യാത്രാ വിദഗ്ധർ പറയുന്നു. ബുർജ് ഖലീഫ 24.59 ദശലക്ഷം വാർഷിക ഗൂഗിൾ സെർച്ച് വോള്യങ്ങളും 6.239 ദശലക്ഷം ഇൻസ്റ്റാഗ്രാം പോസ്റ്റുകളും രേഖപ്പെടുത്തി.

താജ്മഹൽ രണ്ടാം സ്ഥാനത്തും നയാഗ്ര വെള്ളച്ചാട്ടം ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തുമാണ്. ഗ്രാൻഡ് കാന്യോൺ, ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, സ്റ്റാച്യു ഓഫ് ലിബർട്ടി, ഗ്രേറ്റ് വാൾ ഓഫ് ചൈന, ഈഫൽ ടവർ, ബുർജ് ഖലീഫ, ബാൻഫ് നാഷണൽ പാർക്ക്, കൊളോസിയം എന്നിവയാണ് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 10 ലാൻഡ്മാർക്കുകൾ.

ബുർജ് ഖലീഫയുടെ പ്രവേശന ഫീസ് 135 ദിർഹമാണ്.  വാർഷിക സന്ദർശകരുടെ എണ്ണം 17 ദശലക്ഷമാണ്. ടിക്കറ്റ് വിൽപനയിൽ നിന്ന് ഏറ്റവും വലിയ വരുമാനം ബുർജ് ഖലീഫ ഉണ്ടാക്കുന്നു. ബുർജ് ഖലീഫ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് മാത്രം ഓരോ വർഷവും ഏകദേശം 621 ദശലക്ഷം ഡോളർ വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.