Wednesday, January 22, 2025
LATEST NEWSTECHNOLOGY

ബിഎസ്എൻഎൽ ഐപിടിവി സേവനവുമായെത്തുന്നു

തൃശ്ശൂർ: ബിഎസ്എൻഎല്ലിന്റെ ഡിജിറ്റൽ സംവിധാനമായ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ വിനോദ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പ് നടത്തുന്നു. ഇതിന്റെ സേവനം ലഭിക്കുന്നതിന് സെറ്റ്-ടോപ്പ് ബോക്സ് ആവശ്യമില്ല. ആൻഡ്രോയിഡ് ടിവിയിൽ നേരിട്ടും,മറ്റ് ടെലിവിഷനുകളിൽ ആൻഡ്രോയിഡ് സ്റ്റിക്ക്, ആൻഡ്രോയ്ഡ് ബോക്സ്, ആമസോൺ ഫയർസ്റ്റിക്ക് എന്നിവ ഉപയോഗിച്ചും ഈ സംവിധാനം ലഭ്യമാക്കാൻ കഴിയും.

ബിഎസ്എൻഎല്ലുമായി സഹകരിച്ച് ഭൂമികയും സിനിസോഫ്റ്റും ചേർന്നാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. നേരിട്ടോ എക്സ്ക്ലൂസീവ് ഫ്രാഞ്ചൈസികൾ വഴിയോ നൽകുന്ന എല്ലാ ഭാരത് ഫൈബർ കണക്ഷനുകൾ വഴിയും സൗകര്യങ്ങൾ ലഭ്യമാകും. തൃശ്ശൂർ ജില്ലയിലാണ് ഈ സംവിധാനം ആദ്യമായി നടപ്പാക്കിയത്.

ബിഎസ്എൻഎൽ ഫൈബർ ഇന്റർനെറ്റ് കണക്ഷനൊപ്പം ഒരു അധിക സേവനമാണ് ഐപിടിവി. ഇന്റർനെറ്റ് ഉപയോഗിക്കാതെ ടെലിവിഷൻ കാണാൻ അനുവദിക്കുന്ന സാങ്കേതികവിദ്യ ആദ്യമായി നടപ്പാക്കുന്നത് ബിഎസ്എൻഎൽ ആണ്.