Wednesday, March 26, 2025
HEALTHLATEST NEWS

ഒമിക്രോണിനെതിരായ വാക്‌സിന് അനുമതി നല്‍കിയ ആദ്യ രാജ്യമായി ബ്രിട്ടണ്‍

ബ്രിട്ടൻ: കോവിഡ് വകഭേദമായ ഒമിക്രോണിനുള്ള വാക്സിൻ അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടൻ. യുകെ മെഡിസിൻ റെഗുലേറ്റർ ‘ബൈവാലന്റ്’ വാക്സിന് അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസായി മോഡേണ നിർമ്മിച്ച വാക്സിനാണ് ബൈവാലന്‍റ്.

കോവിഡ്, വകഭേദമായ ഒമിക്രോൺ (ബിഎ 1) എന്നിവയ്ക്കെതിരെ ബൈവാലന്‍റ് ഫലപ്രദമാണെന്ന് തെളിയിക്കുന്ന ക്ലിനിക്കൽ ട്രയൽ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകാനുള്ള എംഎച്ച്ആർഎയുടെ തീരുമാനം.

ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്ത ലോകത്തിലെ ആദ്യ രാജ്യവും ബ്രിട്ടനാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. കോവിഡ്-19ന്‍റെ ആദ്യ വകഭേദമായ ഒമിക്രോൺ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഛണ്ഡിഗഢ്, കേരളം, ഡല്‍ഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.