Wednesday, January 22, 2025
LATEST NEWSPOSITIVE STORIES

മസ്ജിദിനുള്ളില്‍ നിക്കാഹ് കര്‍മത്തിന് സാക്ഷിയായി വധു

പേരാമ്പ്ര പാലേരി പാറക്കടവ് ജുമാമസ്ജിദ് കഴിഞ്ഞ ദിവസം പതിവിൽ നിന്ന് വ്യത്യസ്തമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. നിക്കാഹ് നടക്കുന്ന പള്ളിയിൽ എത്തിയ വധു വരനിൽ നിന്ന് നേരിട്ട് മഹർ സ്വീകരിച്ചു.

കെ.എസ്. പാറക്കടവ് ഉമ്മറിന്‍റെ മകൾ ബഹജ ദലീലയുടെയും വടക്കുമ്പാട് ചെറുവക്കര സി.എച്ച്. കാസിമിന്‍റെ മകൻ ഫഹദ് കാസിമിന്‍റെയും നിക്കാഹാണ് പള്ളിയിൽ നടന്നത്. ബന്ധുക്കൾക്കൊപ്പം എത്തിയ ബഹ്ജയ്ക്ക് പള്ളിക്കകത്ത് തന്നെ ഇരിപ്പിടം നൽകി.

നിക്കാഹിൽ നേരിട്ട് പങ്കെടുക്കണമെന്നത് നേരത്തെയുള്ള ആഗ്രഹമാണെന്ന് ബഹ്ജ പറഞ്ഞു. വീട്ടുകാരെ വിവരമറിയിച്ചപ്പോൾ അവർ സമ്മതിച്ചു. വരനും കുടുംബവും അതിനൊപ്പം നിന്നു. ഇക്കാര്യം പള്ളിക്കമ്മിറ്റിയെ അറിയിച്ചപ്പോൾ അവരിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. അപ്പോഴാണ് മസ്ജിദ് വ്യത്യസ്തമായ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.