Thursday, April 3, 2025
LATEST NEWSSPORTS

റഷ്യയുമായി സൗഹൃദമത്സരം കളിക്കാൻ ബോസ്നിയ; എതിർപ്പുമായി സൂപ്പർ താരങ്ങൾ

റഷ്യയുമായി സൗഹൃദമത്സരം കളിക്കാനുള്ള ബോസ്നിയൻ ഫുട്ബോൾ അസോസിയേഷൻ്റെ തീരുമാനത്തെ വിമർശിച്ച് സൂപ്പർ താരങ്ങൾ. മുതിർന്ന താരങ്ങളായ എഡിൻ ജെക്കോയും മിറാലം പ്യാനിച്ചും ഈ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തിൽ കളിക്കാൻ തയ്യാറല്ലെന്ന് ഇരുവരും പരസ്യമായി പ്രഖ്യാപിച്ചു.

ഉക്രൈനിലെ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയെ ഫിഫ വിലക്കിയിരുന്നു. ദേശീയ ടീമിനോ റഷ്യയിലെ ക്ലബുകൾക്കോ ഒരു മത്സരവും കളിക്കാൻ അനുവാദമില്ല. റഷ്യയെ യുവേഫയും വിലക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് റഷ്യയെ ഫിഫ വിലക്കി. റഷ്യൻ ക്ലബ്ബുകൾക്കും വിലക്കേർപ്പെടുത്തി. യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും റഷ്യൻ ക്ലബുകൾക്ക് കളിക്കാൻ കഴിയില്ല. ഇതോടെ 2022ലെ ഖത്തർ ലോകകപ്പിൽ റഷ്യയ്ക്ക് പങ്കെടുക്കാൻ സാധിക്കില്ല. ഈ വർഷത്തെ വനിതാ യൂറോ കപ്പിൽ പങ്കെടുക്കാനും റഷ്യയെ അനുവദിക്കില്ല.