Sunday, December 22, 2024
LATEST NEWSTECHNOLOGY

എക്സ്എം പെർഫോമൻസ് എസ്യുവി സെപ്റ്റംബർ 27ന് ബിഎംഡബ്ല്യു അനാവരണം ചെയ്യും

ജർമ്മൻ ആഡംബര കാർ ബ്രാൻഡായ ബിഎംഡബ്ല്യു 2022 സെപ്റ്റംബർ 27ന് എക്സ്എം അനാവരണം ചെയ്യാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ബിഎംഡബ്ല്യു എക്സ്എം വർഷാവസാനത്തോടെ ഉൽപാദനത്തിലേക്ക് കടക്കുകയാണ്. ഇതിന് മുന്നോടിയായി, വാഹന നിർമ്മാതാവ് ഈ മാസം എസ്യുവി അവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ബ്ലോഗ് അവകാശപ്പെടുന്നു. കമ്പനിയുടെ ഉപഭോക്തൃ വെബ്സൈറ്റിൽ ബിഎംഡബ്ല്യു എക്സ്എമ്മിന്‍റെ ടീസർ ഇതിനകം തന്നെ വാഹന നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്.