Sunday, December 22, 2024
LATEST NEWSTECHNOLOGY

പുതിയ സൂപ്പർകാർ നിർമ്മിക്കാൻ ബിഎംഡബ്ല്യു

2019ൽ വിഷൻ എം നെക്സ്റ്റ് ഹൈബ്രിഡ് സൂപ്പർകാർ എന്ന ആശയവുമായി ബിഎംഡബ്ല്യു രംഗത്തെത്തിയെങ്കിലും പിന്നീട് ആ കണ്സെപ്റ്റ് വെളിച്ചം കണ്ടില്ല. എന്നാലിതാ ബിഎംഡബ്ല്യു എം 1 ന്‍റെ യഥാർത്ഥ പിൻഗാമിയായി വരുന്ന ഒരു സൂപ്പർകാർ നിർമ്മിക്കാനുള്ള ആശയം കമ്പനി പരിഗണിക്കുന്നുണ്ടെന്ന് ബിഎംഡബ്ല്യു എം മേധാവി ഫ്രാങ്ക് വാൻ മീൽ സൂചന നൽകിയിരിക്കുകയാണ്.