Saturday, January 18, 2025
LATEST NEWS

20 ശതകോടി ഡോളര്‍ സ്വത്ത് സംഭാവനയായി നൽകി ബില്‍ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് 20 ബില്യൺ ഡോളർ സംഭാവന നൽകി. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് ഇത്രയും വലിയ തുക സംഭാവന ചെയ്തത്. കോവിഡ്-19, ഉക്രൈനിലെ റഷ്യൻ അധിനിവേശം തുടങ്ങിയ ആഗോള വെല്ലുവിളികൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് ഗേറ്റ്സിന്‍റെ തീരുമാനം. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാവരും സഹായഹസ്തവുമായി മുന്നോട്ട് വരണമെന്നും ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു.

ബിൽ ആൻഡ് ഗേറ്റ്സ് ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിൽ ഒന്നാണ്. 2026 ഓടെ എല്ലാ വർഷവും വാർഷിക സംഭാവന വർദ്ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഭാവിയിൽ തന്‍റെ മുഴുവൻ സമ്പത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് ഒരു വ്ലോഗിൽ ഗേറ്റ്സ് പ്രഖ്യാപിച്ചു.

“കൂടുതൽ നൽകുന്നതിലൂടെ, ആളുകൾ ഇപ്പോൾ നേരിടുന്ന ചില കഷ്ടപ്പാടുകൾ ലഘൂകരിക്കാനും ഓരോ വ്യക്തിക്കും ആരോഗ്യകരവും ഉൽപ്പാദന ക്ഷമവുമായ ജീവിതം നയിക്കാനുള്ള അവസരം നൽകുന്നതിനുള്ള ഫൗണ്ടേഷന്റെ കാഴ്ചപ്പാട് നിറവേറ്റാൻ സഹായിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”- അദ്ദേഹം പറഞ്ഞു.