Saturday, December 21, 2024
LATEST NEWSSPORTS

ബാഴ്സക്കും റയലിനും വമ്പൻ ജയം

മഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയും റയൽ മാഡ്രിഡിനും വമ്പൻ വിജയം. ബാഴ്സ കാഡിസിനെ 4-0നും റയൽ മല്ലോർക്കയെ 4-1നും തോൽപ്പിച്ചു. സെൽറ്റ വിഗോയെ 4-1ന് തോൽപ്പിച്ച് അത്ലറ്റികോ മാഡ്രിഡും ഗോളാഘോഷത്തിൽ പങ്കുചേർന്നു. 15 പോയിന്‍റുമായി റയൽ ഒന്നാം സ്ഥാനത്തും രണ്ട് പോയിന്‍റ് പിന്നിലായി ബാഴ്സ രണ്ടാം സ്ഥാനത്തുമാണ്. 10 പോയിന്‍റുള്ള അത്ലറ്റിക്കോ അഞ്ചാം സ്ഥാനത്താണ്.