Thursday, January 23, 2025
LATEST NEWSSPORTS

പോർച്ചുഗലിനെ വലിയ വിജയത്തിലേക്ക് നയിച്ച് റൊണാൾഡോ; ഇരട്ട ഗോളുകൾ

നേഷൻസ് ലീഗിൽ പോർച്ചുഗലിന് വൻ ജയം. സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പോർച്ചുഗൽ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ തന്നെ പോർച്ചുഗീസ് ടീം മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്നു. റൊണാൾഡോയുടെ ഇരട്ട ഗോളുകൾ ആണ് പോർച്ചുഗലിനെ വിജയത്തിലേക്ക് നയിച്ചത്. 15-ാം മിനിറ്റിൽ വില്ല്യം കാർ വാലോയാണ് പോർച്ചുഗലിനായി ഗോൾ നേടിയത്.

35-ാം മിനിറ്റിൽ റൊണാൾഡോ ലീഡ് ഇരട്ടിയാക്കി. തൊട്ടുപിന്നാലെ റൊണാൾഡോ വീണ്ടും ഗോൾ നേടി. ഇതോടെ പോർച്ചുഗലിനായി റൊണാൾഡോ നേടിയ ഗോളുകളുടെ എണ്ണം 118 ആയി. അന്താരാഷ്ട്ര ഫുട്ബോളിലെ ടോപ് സ്കോററായ റൊണാൾഡോ ഒന്നാം നമ്പറിൽ തന്റെ ലീഡ് വർദ്ധിപ്പിക്കുകയാണ്.

രണ്ടാം പകുതിയിൽ ജോ ക്യാൻ സലോയിയിലൂടെ നാലാം ഗോളുമായി പോർച്ചുഗൽ വിജയം പൂർത്തിയാക്കി.