Sunday, December 22, 2024
HEALTHLATEST NEWS

ഭാരത് ബയോടെക്കിന്റെ കോവിഡ്-19 വാക്സിന് ഇന്ത്യയിൽ നിയന്ത്രിത ഉപയോഗത്തിന് അനുമതി

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്‍റെ കോവിഡ് -19 റീകോമ്പിനന്‍റ് നേസൽ വാക്സിന് ഇന്ത്യൻ ഡ്രഗ് റെഗുലേറ്റർ അംഗീകാരം നൽകിയതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് പ്രാഥമിക പ്രതിരോധ കുത്തിവയ്പ്പിനായി വാക്സിന് റെഗുലേറ്റർ അംഗീകാരം നൽകിയിട്ടുണ്ടെന്നും മാണ്ഡവ്യ കൂട്ടിച്ചേർത്തു.