Wednesday, September 10, 2025
LATEST NEWSSPORTS

റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി ബെന്‍സേമ

മഡ്രിഡ്: റയൽ മാഡ്രിഡിന്റെ കുപ്പായത്തില്‍ കരിം ബെൻസേമയ്ക്ക് പുതിയ റെക്കോർഡ്. റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് ബെൻസേമയുടെ പേരിലാണ്. യുവേഫ സൂപ്പർ കപ്പിൽ എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെ ഫൈനലിൽ ഗോൾ നേടിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

റയലിന്‍റെ റൗൾ ഗോണ്‍സാലസിനെ മറികടന്നാണ് ബെൻസേമ രണ്ടാം സ്ഥാനത്ത് എത്തിയത്. ഫ്രാങ്ക്ഫര്‍ട്ടിനെതിരേ ഗോളടിച്ചതോടെ ബെന്‍സേമയുടെ ഗോള്‍നേട്ടം 324 ആയി ഉയര്‍ന്നു. 323 ഗോളുകളാണ് റൗളിന്‍റെ പേരിലുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഇപ്പോഴും റയലിന്‍റെ എക്കാലത്തെയും ടോപ് സ്കോറർ. റയൽ മാഡ്രിഡിനായി 450 ഗോളുകളാണ് റൊണാൾഡോ നേടിയത്. ഒന്‍പത് വര്‍ഷം താരം ടീമിനൊപ്പം നിന്നു.