Wednesday, December 18, 2024
LATEST NEWSSPORTS

ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കി ബെംഗളൂരു എഫ്.സി

കൊല്‍ക്കത്ത: ഈ വർഷത്തെ ഡ്യൂറണ്ട് കപ്പിൽ ബെംഗളുരു എഫ് സി മുത്തമിട്ടു. ഞായറാഴ്ച നടന്ന ഫൈനലിൽ മുംബൈ സിറ്റി എഫ്സിയെ തോൽപ്പിച്ച് ബെംഗളുരു എഫ്സി കിരീടം നേടി. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു വിജയിച്ചത്. ക്ലബ്ബിന്റെ ആദ്യ ഡ്യൂറണ്ട് കപ്പ് കിരീടമാണിത്.

11-ാം മിനിറ്റിൽ തന്നെ യുവതാരം ശിവശക്തിയെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്താനുള്ള ബെംഗളൂരുവിന്റെ തന്ത്രം ഫലം കണ്ടു. ശിവശക്തിയിലൂടെയാണ് ബെംഗളൂരു ലീഡ് ചെയ്തത്. ടൂർണമെന്റിലെ അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഗോൾ കൂടിയായിരുന്നു ഇത്. എന്നാൽ 30-ാം മിനിറ്റിൽ അപുയി മുംബൈയുടെ ഗോൾ നേടി. ഗുർപ്രീതിന്റെ ഫ്രീകിക്ക് സ്റ്റുവർട്ട് വഴിതിരിച്ചു വിട്ടതോടെ റീബൗണ്ട് വലയിലെത്തിക്കുകയായിരുന്നു.

61-ാം മിനിറ്റിൽ അലൻ കോസ്റ്റയാണ് ബെംഗളൂരു എഫ്.സിയുടെ വിജയഗോൾ നേടിയത്. സുനിൽ ഛേത്രിയുടെ കോർണർ കിക്ക് കോസ്റ്റ വലയിലേക്ക് ഹെഡ് ചെയ്യുകയായിരുന്നു.