Tuesday, December 17, 2024
LATEST NEWSSPORTS

റോയ് കൃഷ്ണയുടെ സൈനിങ് പ്രഖ്യാപിച്ച് ബെംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിലെ സ്റ്റാർ സ്ട്രൈക്കർമാരിൽ ഒരാളായ റോയ് കൃഷ്ണ ബെംഗളൂരുവിലേക്ക്. താരത്തെ സൈൻ ചെയ്തതായി ബെംഗളൂരു ഔദ്യോഗികമായി അറിയിച്ചു. ഫിജി സ്ട്രൈക്കറായ റോയ് രണ്ട് വർഷത്തെ കരാറിൽ ബെംഗളൂരു എഫ്സിയുടെ ഭാഗമാകും.

2019-20 സീസണിൽ എടികെയിലൂടെയാണ് റോയ് ഇന്ത്യയിലെത്തിയത്. ആദ്യ സീസണിൽ തന്നെ റോയിക്ക് ഐഎസ്എൽ കിരീടം നേടാൻ കഴിഞ്ഞു. കഴിഞ്ഞ സീസണിലും ബഗാനിലെ മികച്ച പ്രകടനം ആവർത്തിച്ച ശേഷമാണ് റോയ് ക്ലബ് വിട്ടത്.

കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള മറ്റ് ചില ക്ലബ്ബുകളും റോയിയെ സൈൻ ചെയ്യാൻ മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ ഒടുവിൽ താരം ബെംഗളൂരുവിലേക്ക് ചേക്കേറുകയായിരുന്നു.