Saturday, January 18, 2025
LATEST NEWSSPORTS

ബിസിസിഐ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; വാര്‍ഷിക ജനറല്‍ ബോഡി അടുത്ത മാസം 18ന്

മുംബൈ: പുതിയ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കാനുള്ള ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗം അടുത്ത മാസം 18ന് ചേരും. ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചതോടെ സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും പ്രസിഡന്‍റായും സെക്രട്ടറിയായും തുടരാം, പക്ഷേ ഗാംഗുലി തുടരുമോ എന്നതാണ് വലിയ ചോദ്യം. ഗാംഗുലിയെ ഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുമെന്നും ജയ് ഷാ ബിസിസിഐ പ്രസിഡന്‍റാകുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ബിസിസിഐയുടെ 91-ാമത് വാർഷിക ജനറൽ ബോഡി യോഗം അടുത്ത മാസം 18ന് ചേരും. പുതിയ പ്രസിഡന്‍റ്, സെക്രട്ടറി, ഭാരവാഹികൾ എന്നിവരെ തെരഞ്ഞെടുക്കുന്നതിനായി എ.കെ ജ്യോതിയെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി (സി.ഇ.ഒ) നിയമിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് അറിയിച്ചു. വാർഷിക ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും സംബന്ധിച്ച വിജ്ഞാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറപ്പെടുവിക്കാനാണ് സാധ്യത. ജയ് ഷാ പുതിയ ബിസിസിഐ പ്രസിഡന്‍റായാൽ നിലവിലെ ട്രഷറർ അരുൺ ധുമാൽ സെക്രട്ടറിയായി ചുമതലയേൽക്കും.