Thursday, January 23, 2025
LATEST NEWSSPORTS

ബുംറയ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ

സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. പരിക്കിനെ തുടർന്ന് ബുംറയ്ക്ക് ലോകകപ്പ് നഷ്ടമാകും. ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ബുംറയും ഉണ്ടായിരുന്നു. എന്നാൽ നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് തുടക്കത്തിൽ അദ്ദേഹം മത്സരത്തിൽ കളിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ബുംറ പരമ്പരയിൽ നിന്ന് പിൻമാറിയത്.

വിദഗ്ധ പരിശോധനകൾക്ക് ശേഷമാണ് ബുംറയ്ക്ക് ലോകകപ്പിൽ കളിക്കാൻ കഴിയില്ലെന്ന് വ്യക്തമായത്. ബുംറയുടെ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.