പ്രീസീസണിലെ സൗഹൃദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തി ബാഴ്‌സ
നെവാഡ: പ്രീ സീസണിലെ സൗഹൃദ മത്സരത്തിൽ ബാഴ്സലോണ റയൽ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. റാഫിഞ്ഞയാണ് ബാഴ്സയ്ക്കായി വിജയഗോൾ നേടിയത്. അവസാന 10 മിനിറ്റിൽ കോർട്ടുവയുടെ ചെറുത്ത് നില്‍പ്പാണ് റയലിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
ഡെബെംലെയുടെ നേതൃത്വത്തിലുള്ള ബാഴ്സയുടെ ആക്രമണങ്ങൾ സാവിയെയും കൂട്ടരെയും 4-0ന്റെ വിജയത്തിലേക്ക് നയിക്കേണ്ടതായിരുന്നു. പക്ഷേ, കോർട്ടുവ ഒരിക്കൽ ക്കൂടി തന്‍റെ മിടുക്ക് പുറത്തെടുത്തു.
ബാഴ്‌സ കുപ്പായത്തില്‍ ആദ്യമായി ഇറങ്ങിയ ലെവന്‍ഡോസ്‌കി ഗോള്‍ നേടുന്നതിന് അടുത്തെത്തിയിരുന്നു. റയലിന്‍റെ എഡർ മിലിറ്റാവോയുടെ പിഴവാണ് ബ്രസീലിയൻ താരത്തിന് വലയിലേക്ക് റോക്കറ്റ് തൊടുക്കാൻ വഴിയൊരുക്കിയത്. ബാഴ്സയ്ക്ക് വേണ്ടി ഈ സീസണിൽ റാഫിഞ്ഞയുടെ രണ്ടാം ഗോളായിരുന്നു ഇത്.