Thursday, January 23, 2025
LATEST NEWSSPORTS

സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോനയ്ക്കും റയൽ മഡ്രിഡിനും ജയം

മഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോനയ്ക്കും റയൽ മഡ്രിഡിനും ജയം. റോബർട്ട് ലെവൻഡോവ്സ്കി ഇരട്ടഗോൾ നേടിയ മത്സരത്തിൽ ബാർസ 4–0ന് റയൽ വയ്യദോലിഡിനെയാണ് തോൽപിച്ചത്. 24,65 മിനിറ്റുകളിലായിരുന്നു ഗോളുകൾ. പെദ്രി (43–ാം മിനിറ്റ്), സെർജി റോബർട്ടോ (90+2) എന്നിവരും ലക്ഷ്യം കണ്ടു. കരിം ബെൻസേമ ഇരട്ടഗോൾ നേടിയ മത്സരത്തിൽ റയൽ മഡ്രിഡ് എസ്പന്യോളിനെ 3–1നു തോൽപിച്ചു. കളിയുടെ അവസാന നിമിഷങ്ങളിലായിരുന്നു (88, 90+10) ഫ്രഞ്ച് സ്ട്രൈക്കറുടെ ഗോളുകൾ.