Wednesday, January 22, 2025
LATEST NEWSSPORTS

ലാ ലി​ഗയിൽ റയലിനും ബാഴ്സയ്ക്കും ജയം; ഫ്രഞ്ച് ലീഗിൽ കാലിടറി പിഎസ്‌ജി

ഇന്നലെ ലാ ലിഗയിലെ ആവേശകരമായ മത്സരങ്ങളിൽ റയൽ മാഡ്രിഡും ബാഴ്സലോണയും വിജയിച്ചു. ഇന്നലത്തെ മത്സരങ്ങളിൽ ബാഴ്സലോണ എതിരില്ലാത്ത നാല് ​ഗോളിന് റയൽ വയ്യഡോയിഡിനെയും, ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് റയൽ എസ്പാന്യോളിനെയും തോൽപ്പിച്ചു.

ന്യൂകാമ്പിൽ നടന്ന മത്സരങ്ങളിൽ ബാഴ്സയ്ക്ക് രണ്ട് പകുതിയിലും വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. റോബർട്ട് ലെവൻഡോസ്കിയാണ് ബാഴ്സയ്ക്കായി രണ്ട് ഗോളുകൾ നേടിയത്. പെഡ്രി, സെർജിയോ റോബർട്ടോ എന്നിവർ ഓരോ ഗോൾ വീതം നേടി. കരീം ബെൻസേമയുടെ ഇരട്ടഗോളും വിനീഷ്യസിന്‍റെ ഗോളും റയലിന് എവേ ഗ്രൗണ്ടിൽ വിജയം സമ്മാനിച്ചു. എസ്പാന്യോളിനായ ഹൊസേലും ഒരു ഗോൾ നേടി.

മറുവശത്ത് മൊണാക്കോ ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയുടെ വിജയക്കുതിപ്പ് തടഞ്ഞു. സ്വന്തം നാട്ടിൽ പി.എസ്.ജിക്ക് സമനില വഴങ്ങേണ്ടി വന്നു. ഇരുവരും ഓരോ ഗോൾ വീതം നേടി. മൊണാക്കോയ്ക്ക് വേണ്ടി കെവിൻ വോലാൻഡ് ഗോൾ നേടിയപ്പോൾ നെയ്മർ പി.എസ്.ജിക്ക് വേണ്ടി ഗോൾ നേടി.