Monday, November 25, 2024
LATEST NEWS

റിപ്പോ നിരക്ക് ഉയർന്നതോടെ പലിശ കൂട്ടി ബാങ്കുകൾ

പണപ്പെരുപ്പത്തെ നേരിടാൻ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ പ്രമുഖ ബാങ്കുകൾ വായ്പാ നിരക്കുകൾ ഉയർത്തി തുടങ്ങി. സാധാരണക്കാരന്‍റെ പോക്കറ്റ് കീറുന്ന പലിശ നിരക്കിലാണ് വായ്പകൾ വരുന്നത്. വാഹന വായ്പകൾ, ഭവനവായ്പകൾ, വ്യക്തിഗത വായ്പകൾ, എല്ലാം കൂടുതൽ ചെലവേറും. 

റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയത് എങ്ങനെയാണ് ബാങ്കുകളിലെ പലിശ നിരക്ക് ഉയർത്തുന്നതെന്ന് പലർക്കും സംശയമുണ്ട്. റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ വർദ്ധനവോടെ ബാങ്കുകൾക്ക് റിസർവ് ബാങ്കിന് കൂടുതൽ പലിശ നൽകേണ്ടി വരും. ഇതോടെ ബാങ്കുകൾ അനുവദിക്കുന്ന വായ്പകളുടെ പലിശ നിരക്ക് ഉയരും. അതേസമയം, നിക്ഷേപ നിരക്കുകളും ഉയരും.