Sunday, December 22, 2024
LATEST NEWS

എസ്ബിഐയില്‍ ബാങ്കിങ് ഇടപാടുകള്‍ തടസ്സപ്പെട്ടു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ പ്രവർത്തനം തടസ്സപ്പെട്ടു. നെറ്റ് വർക്ക് തകരാർ കാരണമാണ് പണമിടപാടുകൾ നിർത്തേണ്ടിവന്നത്. ബാങ്ക് ശാഖകളുടെ പ്രവർത്തനവും ഓൺലൈൻ ഇടപാടുകളും രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു.