Wednesday, January 22, 2025
LATEST NEWS

പലിശ നിരക്ക് ഉയർത്തി ബാങ്ക് ഓഫ് ബറോഡ

മുംബൈ: ബാങ്ക് ഓഫ് ബറോഡ ചില വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. എംസിഎൽആർ 10 മുതൽ 15 ബേസിസ് പോയിന്‍റ് വരെ ഉയർത്തി. പുതിയ നിരക്കുകൾ ജൂലൈ 12 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, ഭവനവായ്പകൾ എന്നിവയുടെ ഇഎംഐകൾ വർദ്ധിക്കും.

ഒരു മാസ കാലയളവിൽ വരുന്ന എല്ലാ വായ്പകൾക്കും എംസിഎൽആർ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. അതേസമയം, ഒരു വർഷത്തെ വായ്പകളുടെ എംസിഎൽആർ നിലവിലെ 7.50 ശതമാനത്തിൽ നിന്ന് 7.65 ശതമാനമായി ഉയരും. ആറ് മാസത്തെ കാലാവധിയുള്ള എംസിഎൽആർ നിലവിലെ 7.35 ശതമാനത്തിൽ നിന്ന് 7.45 ശതമാനമായി ഉയരും. മൂന്ന് മാസത്തെ കാലാവധിയുള്ള വായ്പകൾക്ക്, എംസിഎൽആർ നിലവിലെ 7.25 ശതമാനത്തിൽ നിന്ന് 7.35 ശതമാനമായി ഉയരും. 

കാർ വായ്പകളിൽ, നിലവിൽ, ഇലക്ട്രിക് വാഹനങ്ങൾക്കും പുതിയ കാറുകൾക്കും വായ്പയുടെ പലിശ നിരക്ക് 7.70% മുതൽ 10.95% വരെയാണ്. ഇരുചക്ര വാഹന വായ്പകൾക്ക് 11.95% പലിശ ലഭിക്കും. ബാങ്ക് ഓഫ് ബറോഡയുടെ ഓഹരികൾ ഇന്ന് 3.7 ശതമാനം ഉയർന്ന് 109.55 രൂപയിൽ ക്ലോസ് ചെയ്തു.