Friday, January 17, 2025
LATEST NEWSTECHNOLOGY

ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പൃഥ്വി-2; ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഒഡീഷ: ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പൃഥ്വി-2ന്റെ പരിശീലന വിക്ഷേപണം വിജയകരമായി നടത്തിയതായി പ്രതിരോധ മന്ത്രാലയം. ഒഡീഷയിലെ ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം നടന്നത്. ഉയർന്ന അളവിൽ കൃത്യതയോടെ ലക്ഷ്യങ്ങളെ ആക്രമിക്കാൻ ശേഷിയുള്ളതാണിത്.