Wednesday, January 22, 2025
LATEST NEWSPOSITIVE STORIES

വിമാനത്തിനുള്ളിൽ കുഞ്ഞിന് ജനനം; കൈപിടിച്ച് ജീവനക്കാർ

കുവൈത്ത് സിറ്റി: വിമാനത്തിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി ഫിലിപ്പീൻ സ്വദേശി. കുവൈറ്റിൽ നിന്ന് ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലേക്കുള്ള കുവൈറ്റ് എയർവേയ്സ് വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. കെയു417 വിമാനത്തിലാണ് സംഭവം. കുവൈറ്റിൽ നിന്ന് മനിലയിലേക്കുള്ള യാത്രയ്ക്ക് ഒമ്പത് മണിക്കൂറിലധികം ദൈർഘ്യമുണ്ട്.

വിമാന ജീവനക്കാരാണ് യുവതിയുടെ പ്രസവം കൈകാര്യം ചെയ്തതെന്ന് കുവൈറ്റ് എയർവേയ്സ് അറിയിച്ചു. ജീവനക്കാർ അവരുടെ കടമ പ്രൊഫഷണലായി ചെയ്തുവെന്നും ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകുന്നത് അടിയന്തര സാഹചര്യങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ നേരിടാൻ അവരെ പ്രാപ്തരാക്കുന്നുവെന്ന് കുവൈറ്റ് എയർവേയ്സ് ട്വിറ്ററിലൂടെ അറിയിച്ചു.