Sunday, December 22, 2024
LATEST NEWSSPORTS

ഏഷ്യാ കപ്പിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കമുണ്ടെന്ന് ബാബർ അസം

ഏഷ്യാ കപ്പിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കമുണ്ടെന്ന് പാക് ക്യാപ്റ്റൻ ബാബർ അസം. രണ്ടാമത് ബാറ്റ് ചെയ്യുന്ന രീതിയാണ് ഏഷ്യാ കപ്പിൽ കാണുന്നതെന്നും ടോസ് പ്രധാനമാണെന്നും ബാബർ അസം പറഞ്ഞു. ഏഷ്യാ കപ്പ് ഫൈനലിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ബാബർ അസം ഇക്കാര്യം വ്യക്തമാക്കിയത്.

ദുബായ് സ്റ്റേഡിയത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് മേൽക്കൈ. അവസാനമായി കളിച്ച 30 ടി20 മത്സരങ്ങളിൽ 26 എണ്ണവും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ഇവിടെ വിജയിച്ചത്. ഈ വർഷത്തെ ഏഷ്യാ കപ്പിൽ ദുബായിൽ ആകെ 8 മത്സരങ്ങൾ കളിച്ചു. ഹോങ്കോങ്ങിനും അഫ്ഗാനിസ്ഥാനുമെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മത്സരം ജയിച്ചു. ശേഷിക്കുന്ന ആറ് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം ആണ് വിജയിച്ചത്.