Friday, January 17, 2025
LATEST NEWSSPORTS

ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തെ ആധിപത്യം നിലനിര്‍ത്തി ബാബര്‍ അസം

റോറ്റെര്‍ഡാം: നെതര്‍ലന്‍ഡ്‌സിന് എതിരായ ആദ്യ ഏകദിനത്തിന് പിന്നാലെ ബാബർ അസം ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.ഹാഷിം അംലയുടെ റെക്കോര്‍ഡും നെതര്‍ലന്‍ഡിന് എതിരായ അര്‍ധ ശതകത്തിലൂടെ ബാബര്‍ മറികടന്നു.
ആദ്യ ഏകദിനത്തിൽ 85 പന്തിൽ 74 റൺസാണ് ബാബർ നേടിയത്. ഏകദിന റാങ്കിംഗിൽ 891 പോയിന്‍റുമായി ആണ് ബാബർ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇമാം ഉൾ ഹഖ് 800 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. ടി20യിലും ബാബർ ഒന്നാം സ്ഥാനത്താണെങ്കിലും സൂര്യകുമാർ യാദവ് ഇവിടെ ഭീഷണി ഉയർത്തുന്നുണ്ട്. 
ഹാഷിം അംലയെ മറികടന്ന് 88 ഏകദിന ഇന്നിങ്‌സില്‍ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി ബാബർ മാറി. 88 ഇന്നിങ്സുകളിൽ നിന്നും 4473 റൺസ് ആണ് അംലയുടെ പേരിലുള്ളത്. എന്നാൽ 88 ഇന്നിങ്സുകളിൽ നിന്ന് 4516 റൺസുമായി ബാബർ അംലയെ മറികടന്നു.